TWR ബൈബിള്‍ ക്വിസ്?

കൂടുതലായി അറിയുവാന്‍ ഇവിടെ ക്ലിക്കുചെയ്യുക(Click Here)

വേദപുസ്തകം ആഴത്തില്‍ പഠിപ്പിക്കുകയും പഠിക്കുവാന്‍ താല്‍പര്യം വളര്‍ത്തുകയും ചെയ്യുക എന്നതാണ് TWR India ബൈബിള്‍ ക്വിസുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി നാം ഇത് ചെയ്തു വരുന്നു. TTB യുടെ Dr. J Vernon McGee വികസിപ്പിച്ചെടുത്ത ദൈവവചനത്തിന്‍റെ ആഴത്തിലുള്ള പഠനം ആധാരമാക്കിയാണ് ഈ ബൈബിള്‍ ക്വിസ്. ഇത് നൂറിലധികം ഭാഷകളില്‍ TWR India യില്‍ ലഭ്യമാണ്. ദൈവവചനം ആഴത്തിലും സമൃദ്ധിയായും പഠിക്കുവാന്‍ TWR ബൈബിള്‍ ക്വിസ് ഉതകുന്നു എന്നത് കഴിഞ്ഞ കാലങ്ങളില്‍ വ്യക്തികളും സഭകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2019 ല്‍ TWR India യുടെ ബൈബിള്‍ ക്വിസ്സില്‍ 66,000 ത്തിലധികം ആളുകള്‍ പങ്കെടുത്തു.

2020 ല്‍ ഒരു പടി കൂടി കടന്ന് പ്രവാസികളിലും ബൈബിള്‍ ക്വിസ് നടത്തണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസിന്‍റെ ആശയം ഉടലെടുത്തു. മഹാമാരിയുടെ സമയത്ത് ഗവണ്‍മെന്‍റിന്‍റെ പ്രതിരോധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ തുടരുമ്പോള്‍ ശുശ്രൂഷ തുടരുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയും പകര്‍ച്ചവ്യാധിയായിരിക്കുന്ന COVID-19 ന്‍റെ സാന്നിധ്യം ഞങ്ങളുടെ ഉദ്ദേശ്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

ഞങ്ങളോടൊപ്പം പുറപ്പാട് പുസ്തക പഠന യാത്രയിലൂടെ കടന്നുപോകുമ്പോള്‍ ഈ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അതിശയകരമായ അനുഭവം ഉണ്ടാകുമെന്നും ആത്മീകമായി പോഷിപ്പിക്കപ്പെടുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം സുവിശേഷം കൂടുതല്‍ വ്യാപിക്കുവാനും രാജ്യത്തുടനീളമുള്ള വിശ്വാസികളെ ശക്തിപ്പെടുത്തുവാനും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അതുപോലെ തന്നെ TWR India ശുശ്രൂഷയ്ക്കുള്ള നിങ്ങളുടെ നിരന്തരമായ പിന്തുണയും പ്രതീക്ഷിക്കുന്നു.

നന്ദി

ലഭ്യമായ ഭാഷകള്‍ :-

TWR India യുടെ ബൈബിള്‍ ക്വിസ് 2020, 14 ഭാഷകളില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്, ഇത് ഇന്ത്യയുടെ ഭാഷാപരമായി വൈവിധ്യമാര്‍ന്ന ആളുകളുടെ ഗ്രൂപ്പുകളില്‍ ഒരു പ്രധാന വിഭാഗത്തെ ഉള്‍ക്കൊള്ളുന്നു. ഈ വര്‍ഷം ലഭ്യമായ ഭാഷകള്‍ അറിയാന്‍ ഇവിടെ ക്ലിക്കുചെയ്യുക(Click Here)

English

हिन्दी

தமிழ்

తెలుగు

മലയാളം

বাংলা

मराठी

ਪੰਜਾਬੀ

ગુજરાતી

ಕನ್ನಡ

অসমীয়া

नेपाली

ଓଡ଼ିଆ

Kokborok


നിങ്ങള്‍ക്ക് ഈ ഭാഷകളിലേതെങ്കിലും വായിക്കുവാനും മനസിലാക്കുവാനും കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ക്വിസില്‍ യാതൊരു പ്രയാസവും കൂടാതെ പങ്കെടുക്കാം. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കുക.

ക്വിസ് തീയതി :-

2020 നവംബര്‍ 28, 29 തീയതികളില്‍ ബൈബിള്‍ ക്വിസ് സംഘടിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള സമയ മേഖലകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുചെയ്യുക(Click Here). നിങ്ങള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അയയ്ക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും സമയമേഖലകള്‍ കാണിച്ചിരിക്കും.

രജിസ്ട്രേഷന്‍ ഫീസ് :-

രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാണ്. കൂടുതലായി അറിയുവാന്‍ ഇവിടെ ക്ലിക്കുചെയ്യുക(Click Here)

ക്വിസിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്.

ഇന്ത്യക്ക് പുറത്തുനിന്നുള്ളവര്‍ പേയ്മെന്‍റ് നടത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ മാത്രം നടത്തേണ്ടിവരുമെന്നുള്ളത് ദയവായി ശ്രദ്ധിക്കുക. പേയ്മെന്‍റിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും കോണ്‍ടാക്റ്റ് ഓപ്ഷനുകളിലൂടെ ബന്ധപ്പെടാന്‍ മടിക്കേണ്ടതില്ല.

നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി TWR India പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് അതിന്‍റെ സ്ഥിരീകരണവും ഓണ്‍ലൈന്‍ ക്വിസ് തയ്യാറാക്കുമ്പോഴും പങ്കെടുക്കുമ്പോഴും പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പകര്‍പ്പും അയയ്ക്കുകയും ഒപ്പം ക്വിസ് തയ്യാറെടുപ്പിനായി ഞങ്ങളുടെ പുറപ്പാടു പുസ്തക പഠനത്തിന്‍റെ ഓഡിയോ ഉള്ളടക്കത്തിലേക്കുള്ള ലിങ്കും അയയ്ക്കും.